Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Europe Region

Europe

വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഗ്ലോബൽ പ്ര​സി​ഡ​ന്‍റ് ജോ​ളി ത​ട​ത്തി​ലി​നെ യൂ​റോ​പ്പ് റീ​ജണും ജ​ര്‍​മ്മ​ന്‍ പ്രൊ​വി​ന്‍​സും ആ​ദ​രി​ച്ചു

കൊ​ളോ​ണ്‍: അ​മേ​രി​ക്ക​യി​ലെ ന്യൂ​ജേ​ഴ്സി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​യ്ക്കു​ന്ന ആ​ഗോ​ള മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ ഏ​റ്റ​വും മു​ന്‍​പ​ന്തി​യി​ല്‍ നി​ല്‍​ക്കു​ന്ന വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്റെ (WMC) ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​മു​ഖ ബി​സി​ന​സ് മാ​ഗ്നെ​റ്റും ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ജോ​ളി ത​ട​ത്തി​ലി​ന് ഡ​ബ്ള്യു.​എം.​സി യൂ​റോ​പ്പ് റീ​ജണും ജ​ര്‍​മൻ പ്രൊ​വി​ന്‍​സും ചേ​ര്‍​ന്ന് ഉ​ജ്ജ്വ​ല ആ​ദ​ര​മൊ​രു​ക്കി.

ഡബ്ല്യുഎംസി ജ​ര്‍​മ​ന്‍ പ്രൊ​വി​ന്‍​സ് ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​യി​രു​ന്നുഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റിനെ​യും ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ്രി​ഗ​റി മേ​ട​യി​ലി​നെ​യും ആ​ദ​രി​ച്ച​ത്. കൊ​ളോ​ണ്‍ റ്യോ​സ്റാ​ത്തി​ലെ സെ​ന്‍റ് സെ​ര്‍​വാ​റ്റി​യൂ​സ് ദേ​വാ​ല​യ ഹാ​ളി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ ഫാ. ​ജോ​സ് വ​ട​ക്കേ​ക്ക​ര സി​എം​ഐ അ​ധ്യക്ഷ​ത വ​ഹി​ച്ചു.

ഫാ. ​ജോ​സ് വ​ട​ക്കേ​ക്ക​ര സി​എം​ഐ, ഡബ്ല്യു​എം​സി മു​ന്‍ ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് അ​റ​മ്പ​ന്‍​കു​ടി, യൂ​റോ​പ്പ് റീ​ജൺ വി​മ​ന്‍​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ലി​യാ ചെ​റി​യാ​ന്‍, ജ​ര്‍​മ​ന്‍ പ്രൊ​വി​ന്‍​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​നു പ​ട​യാ​ട്ടി​ല്‍, അ​ച്ചാ​മ്മ അ​റ​മ്പ​ന്‍​കു​ടി എ​ന്നി​വ​രെ കൂ​ടാ​തെ ജ​ര്‍​മ​ന്‍ പ്രൊ​വി​ന്‍​സി​ന്‍റെ മ​റ്റു ഭാ​ര​വാ​ഹി​ക​ളും ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് സം​സാ​രി​ച്ചു.

അ​മ​യ സോ​ണി ആ​ല​പി​ച്ച പ്രാ​ര്‍ഥ​നാ ഗാ​ന​ത്തോ​ടെ​യാ​ണ് ജ​ന​റ​ല്‍ പ​രി​പാ​ടി ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ഡ​ബ്ല്യുഎംസി യൂ​റോ​പ്പ് റീ​ജൺ പ്ര​സി​ഡ​ന്‍റ് മേ​ഴ്സി ത​ട​ത്തി​ല്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു. യൂ​റോ​പ്പ് റീ​ജൺ ചെ​യ​ര്‍​മാ​ന്‍ ജോ​ളി എം.​പ​ട​യാ​ട്ടി​ല്‍ സ​ന്ദേ​ശം ന​ല്‍​കി സം​സാ​രി​ച്ചു. ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​നാ​യി.

ഗ്ലോബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ ജോ​ളി ത​ട​ത്തി​ലി​നെ യൂ​റോ​പ്പ് റീ​ജൺ ചെ​യ​ര്‍​മാ​ന്‍ ജോ​ളി എം. ​പ​ട​യാ​ട്ടി​ല്‍, റീ​ജി​യ​ന്‍ സെ​ക്ര​ട്ട​റി ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ എ​ന്നി​വ​ര്‍ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗ്രി​ഗ​റി മേ​ട​യി​ലി​നെ യൂ​റോ​പ്പ് റീ​ജൺ പ്ര​സി​ഡ​ന്റ് മേ​ഴ്സി ത​ട​ത്തി​ല്‍, ജ​ര്‍​മ​ന്‍ പ്രൊ​വി​ന്‍​സ് പ്ര​സി​ഡ​ന്റ് ലി​ബി​ന്‍ കാ​രു​വ​ള്ളി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​ര​വ് സ​മ​ര്‍​പ്പി​ച്ചു.

തു​ട​ര്‍​ന്ന് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ജോ​ളി ത​ട​ത്തി​ല്‍ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ആ​ഗോ​ള​ത​ല​ത്തി​ല്‍ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്റെ ഐ​ക്യ​വും ക്ഷേ​മ​വും മു​ന്‍​നി​ര്‍​ത്തി ഡ​ബ്ള്യു.​എം.​സി കൂ​ടു​ത​ല്‍ ശ​ക്ത​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്റ് ഗ്രി​ഗ​റി മേ​ട​യി​ല്‍ സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

ജ​ര്‍​മ​ന്‍ പ്രൊ​വി​ന്‍​സ് സെ​ക്ര​ട്ട​റി ജെ​ന്‍​സ് കു​മ്പി​ളു​വേ​ലി​ല്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത ഏ​വ​ര്‍​ക്കും കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. യൂ​റോ​പ്പി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നേ​താ​ക്ക​ളും ജ​ര്‍​മ്മ​ന്‍ പ്രൊ​വി​ന്‍​സി​ലെ അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ചാ​യ​സ​ല്‍​ക്കാ​ര​ത്തോ​ടെ പ​രി​പാ​ടി​ക​ള്‍ സ​മാ​പി​ച്ചു.ട

മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പ്ര​വ​ര്‍​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള ഡബ്ലു​എം​സി​യു​ടെ പ​തി​ന​ഞ്ചാ​മ​ത് ഗ്ലോ​ബ​ല്‍ കോ​ണ്‍​ഫ്ര​ന്‍​സി​ല്‍ വെ​ച്ച് ഐ​ക്യ​ക​ണ്ഠേ​ന​യാ​ണ് ജോ​ളി ത​ട​ത്തി​ല്‍ ഗ്ലോ​ബ​ല്‍ പ്ര​സി​ഡന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ജോ​ളി ത​ട​ത്തി​ല്‍ ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 21 മു​ത​ല്‍ 25 വ​രെ അ​മേ​രി​ക്ക​യി​ലെ ഡാ​ള​സി​ലാ​ണ് ദൈ്വ​വാ​ര്‍​ഷി​ക ഗ്ലോ​ബ​ല്‍ സ​മ്മേ​ള​നം ന​ട​ന്ന​ത്. 1995 ജൂ​ലൈ 3 ന് ​ന്യൂ​ജേ​ഴ്സി​യി​ല്‍ വെ​ച്ചാ​ണ് വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ച​ത്.

Latest News

Corehub Up